ക്രിസ്മസ്, പുതുവത്സര അവധിക്ക് നാട്ടിലെത്താൻ ചെന്നൈ - മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ്


ചെന്നൈ :- ക്രിസ്മസും പുതുവത്സരവും നാട്ടിൽ ആഘോ ഷിക്കാൻ അവസരമൊരുക്കി മംഗളൂരു - ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ഡിസംബർ 23, 30 തീയതികളിൽ പുലർച്ചെ 3.10 ന് മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 11.30 ന് ചെന്നൈ സെൻട്രലിൽ എത്തും. 

ഡിസംബർ 24, 31 തീയതികളിൽ മടക്കയാത്ര പുലർച്ചെ 4.15നു ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെട്ട് രാത്രി 11.30 ന് മംഗളൂരുവിലെത്തും. ഒരു എസി ടു-ടയർ, 3 എസി ത്രീ-ടയർ, 15 സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവയ്ക്കുള്ള റിസർവേഷൻ തുടങ്ങി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്.

Previous Post Next Post