സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മഹാസമ്മേളനം ; സമസ്‌ത ശതാബ്ദി യാത്ര ഡിസംബർ 27 ന് കണ്ണൂരിൽ


കണ്ണൂർ :- 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത ശതാബ്ദി യാത്ര ഡിസംബർ 27 ശനിയാഴ്ച കണ്ണൂരിലെത്തും. രാവിലെ 11.30 ന് പെരിങ്ങത്തൂർ അലിയ്യുൽ കൂഫി(റ) മഖാം സിയാറത്തിനുശേഷം പെരിങ്ങത്തൂർ പാലത്തിനു സമീപത്തു യാത്രയെ സ്വീകരിക്കും.

വൈകുന്നേരം 4 നു പൊതുസമ്മേളന നഗരിയായ കണ്ണൂർ ടൗൺ സ്ക്വയറിൽ യാത്രയെത്തും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്‌ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളന സന്ദേശം നൽകുമെന്നു അസ്‌ലം തങ്ങൾ അൽ മഷ്ഹൂർ, സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ.മുഹമ്മദ് ശരീഫ് ബാഖവി, മാണിയൂർ അബ്‌ദുറഹ്‌മാൻ ഫൈസി, എ.കെ അബ്‌ദുൽ ബാഖി, സിദ്ദീഖ് ഫൈസി വെൺമണൽ എന്നിവർ അറിയിച്ചു.

Previous Post Next Post