ന്യൂഡൽഹി :- സംസ്‌ഥാന ബാർ കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 30% വനിതാ സംവരണം പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 20% സീറ്റുകൾ തിരഞ്ഞെടുപ്പിലൂടെയും 10% ശതമാനം കോഓപ്ഷനിലൂടെയും വനിതാ അംഗങ്ങൾക്ക് അനുവദിക്കണമെന്നാണ് നിർദേശം.
തിരഞ്ഞെടുപ്പു പ്രക്രിയ ഇതിനകം ആരംഭിച്ച 6 ബാർ കൗൺസിലുകൾക്ക് ഇളവു നൽകി. ഏതെങ്കിലും കൗൺസിലുകളിൽ സ്ത്രീകൾ മത്സരിക്കാൻ മുന്നോട്ടുവരാത്ത സാഹചര്യമുണ്ടെങ്കിൽ കോഓപ്ഷൻ വഴി 30% സംവരണം ഉറപ്പാക്കണം.ബാർ കൗൺസിലുകളിൽ വനിതാ സംവ രണം ആവശ്യപ്പെട്ട് മലയാളി അഭിഭാഷക യായ എം.ജി.യോഗമായ, ഷെഹ്ല ചൗധ രി എന്നിവർ സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷ : നായ ബെഞ്ചിന്റെ ഉത്തരവ്.
