കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്ഫോം ഒരുങ്ങുന്നു


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്ഫോം വരുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കണ്ണൂരിലെ ഇന്ധന ഡിപ്പോ സ്ഥലം മാർച്ചിൽ പൂർണമായും ഒഴിയും. ഇതുസംബന്ധിച്ച് ബിപിസിഎൽ അധികൃതർ റെയിൽവേ അധികൃതർക്ക് കത്ത് നൽകി. ഇതോടെ റെയിൽവേ ഭൂമിയിലെ ഇന്ധന പൈപ്പ്ലൈൻ ഔദ്യോഗികമായി മാറ്റാം. പ്ലാറ്റ്ഫോം വരുന്നതിനാവശ്യമായ സ്ഥലം ലഭിക്കും. നാലാം പ്ലാറ്റ്ഫോം വിഷയം സംബന്ധിച്ച് റെയിൽവേ സ്റ്റേഷനിലെ ആറാമത്തെ പാളത്തിൽ വാഗണുകൾ നിർത്തയാണ് ബിപിസിഎൽ സംഭരണശാലയിലേക്ക് എണ്ണ മാറ്റിയിരുന്നത്. 

പാളത്തിനടിയിലൂടെയാണ് പൈപ്പ് ലൈൻ. ഇവിടെ നാലാം പ്ലാറ്റ്ഫോമിന് സ്ഥലം കിട്ടില്ല. പൈപ്പ്ലൈൻ മാറ്റിയാൽ നാലാം പ്ലാറ്റ്ഫോം പണിയാം. കണ്ണൂരിൽ നിന്ന് 10 വണ്ടികൾ പുറപ്പെടുന്നുണ്ട്. എന്നാൽ, ഇത്രയും വണ്ടികൾ നിർത്തിയിടാനുള്ള യാർഡോ പ്ലാറ്റ്ഫോ മോ ഇവിടെയില്ല. ചിലത് ബേ പ്ലാറ്റ്ഫോമിലും യാർഡിലും വെക്കുന്നു. നിലവിൽ രണ്ട്-മൂന്ന് പ്ലാറ്റ്ഫോമിന് വീതി കുറവാണ്. വീതി കൂട്ടാൻ തടസ്സങ്ങളേറെയാണ്. ഇതിന് പരിഹാരമാണ് നാലാം നമ്പർ പ്ലാറ്റ്ഫോം. ഇത് വന്നാൽ കൂടുതൽ സൗകര്യം ലഭിക്കും. കോഴിക്കോട് നിർത്തിയിടുന്നതും മംഗളൂരുവിൽ അവസാനിപ്പിക്കു ന്നതുമായ വണ്ടികളെ കണ്ണൂർ എത്തിക്കാം. തെക്ക് വടക്ക് ദിശകളിൽ നിന്ന് ഒരേസമയം ഒന്നിൽ കൂടുതൽ വണ്ടികൾ വരുമ്പോൾ ഔട്ടറിൽ നിർത്തിയിടുന്നത് ഒഴിവാക്കാനുമാകും.

Previous Post Next Post