മയ്യിൽ :- മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിൽ നിന്ന് വിരമിക്കുന്ന അപ്രൈസർ എം.വി സത്യനാരായണൻ, കലക്ഷൻ ഏജൻ്റ് ടി.നാരായണൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ബേങ്ക് പ്രസിഡൻ്റ് കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു ജില്ലാ സെക്രട്ടറി കെ.വി പ്രജീഷ് ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രസിഡൻ്റ് എം.രാമചന്ദ്രൻ അധ്യക്ഷനായി.
പി.ബിജു, സി.രെജു കുമാർ എന്നിവർ സംസാരിച്ചു. ടി നാരായണൻ, എം.വി സത്യനാരായണൻ എന്നിവർ മറുമൊഴി പ്രസംഗം നടത്തി. ബേങ്ക് സെക്രട്ടറി ഒ.കെ ചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഐ.വിവേക് ബാബു നന്ദിയും പറഞ്ഞു.
