കണ്ണൂർ ഫൊറൻസിക് ലാബിൽ ഇനി ഡിജിറ്റൽ തെളിവുകളും പരിശോധിക്കാം


തിരുവനന്തപുരം :- കണ്ണൂർ റീജണൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ സൈബർ വിഭാഗത്തെ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കാനുള്ള അംഗീകൃത സ്ഥാപനമായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു. കംപ്യൂട്ടറുകളിലെയും മൊബൈൽ ഫോണുകളിലെയും ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കുന്നതിനാണ് അംഗീകാരം ലഭിച്ചത്. 

ഈ അംഗീകാരം നേടുന്ന കേരളത്തിലെ രണ്ടാമത്തെ ഫൊറൻസിക് ലാബാണ് കണ്ണൂരിലേത്. ഈ അംഗീകാരം ലഭിച്ചതോടെ, സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും തെളിവുകളുടെ ശാസ്ത്രീയപരിശോധനയിലും കണ്ണൂർ റീജണൽ ഫൊറൻസിക് സയൻസ് ലാബിൻ്റെ പങ്ക് കൂടുതൽ നിർണായകമാകും. ജോയിന്റ് ഡയറക്ടർ എൻ.ആർ ബുഷ്റ ബീഗത്തിൻ്റെ നേതൃത്വത്തിലുള്ള ടീമിന്റെ പരിശ്രമമാണ് ഈ നേട്ടത്തിനു പിന്നിൽ.

Previous Post Next Post