വളവിൽ ചേലേരിയിലെ കോഴി ഫാമിലെ മാലിന്യം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി

 


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ വളവിൽ ചേലേരിയിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ നിന്നുള്ള മാലിന്യം പ്രദേശവാസികൾക്ക് വലിയ ആരോഗ്യഭീഷണിയാകുന്നതായി പരാതി. ഫാമിലെ ശുചിത്വമില്ലായ്‌മ കാരണം പ്രദേശത്തെ വീടുകളിൽ ഈച്ചയുടെയും കൊതുകിന്റെയും ശല്യം അതിരൂക്ഷമാണ്. ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും തങ്ങൾ പകർച്ചവ്യാധി ഭീതിയിലാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

പ്രശ്നം ഗുരുതരമായതിനെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ, വൈസ് പ്രസിഡൻ്റ് കെ.വത്സൻ, മെമ്പർമാരായ എം.പി നിഷാകുമാരി, ദീപ പി.കെ, സജീവ് കെ.പി, ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത എന്നിവർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നിവേദനം നൽകിയിട്ടുണ്ട്. ചന്ദ്രഭാനു കെ.പി, രാജേഷ് പി.പി, പ്രഭാകരൻ.ടി, അഖിൽ എം.കെ, രജീഷ് വി.പി, അഖിലേഷ്.കെ തുടങ്ങിയവർ നാട്ടുകാരെ പ്രതിനിധീകരിച്ച് നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നു.

പരാതിയെ തുടർന്ന് PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചു. മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ ഉടമയ്ക്ക് അതോറിറ്റി നിർദ്ദേശം നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. തുടർന്ന് പകർച്ചവ്യാധി ഭീഷണി ഒഴിവാക്കാനും നാട്ടുകാർ നേരിട്ട് ഇടപെടുകയും ജനകീയ ഇടപെടലിലൂടെ മാലിന്യം കുഴിച്ചുമൂടുകയും ചെയ്യുകയായിരുന്നു. 

മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയുമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ മുൻനിർത്തി അനധികൃത സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post