തെങ്ങ് കയറ്റ ജോലി കഴിഞ്ഞ് മടങ്ങവെ കടൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു


മയ്യിൽ :- കടൂർ ഒറവയലിലെ നെക്കോത്ത് ചന്ദ്രൻ  (58) നിര്യാതനായി. തെങ്ങ് കയറ്റ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : ശ്യാമള കെ.പി. 

മക്കള്‍ : ശരത് കെ.പി (ആര്‍മി) ഷമല്‍ കെ.പി 

മരുമക്കള്‍ : ധന്യ (തലമുണ്ട), ആതിര (കണ്ണൂര്‍) 

സഹോദരങ്ങള്‍ : ജാനകി (വള്ളിയോട്ട്) യശോദ (കാവിന്‍മൂല), രാഘവന്‍ (ഓട്ടോ ഡ്രൈവര്‍, മയ്യിൽ) കരുണാകരന്‍, വിജയന്‍ (ഇരുവരും ഒറവയല്‍).

സംസ്‌കാരം നാളെ ഡിസംബർ 11 വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ടക്കൈ ശാന്തിവനത്തില്‍ നടക്കും.

Previous Post Next Post