കയ്യങ്കോട് :- കൊളച്ചേരി പഞ്ചായത്തിൽ വാർഡ് വിഭജനത്തിന് ശേഷം പുതുതായി രൂപം കൊണ്ട വാർഡാണ് കയ്യങ്കോട്. ആദ്യത്തെ വാർഡ് മെമ്പറാകാനൊരുങ്ങി നാല് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. കടുത്ത മത്സരം നടക്കുന്ന വാർഡുകളിലൊന്നാണിത്.
UDF സ്ഥാനാർഥി മുസ്ലീംലീഗിലെ ഫാസില.പി, BJP സ്ഥാനാർഥി കെ.സി ശോഭന, LDF സ്വതന്ത്ര സ്ഥാനാർഥി ഷീന.എ, വികസന മുന്നണി സ്വതന്ത്ര സ്ഥാനാർഥി സീനത്ത് കെ.വി എന്നിവരാണ് കയ്യങ്കോട് വാർഡിൽ നിന്നും ആദ്യമായി ജനവിധി തേടുന്നത്.
സ്ഥാനാർഥികളെ അറിയാം
1. ഫാസില.പി (UDF, മുസ്ലീംലീഗ്)
സർസെയ്ദ് കോളേജിൽ NSS വളണ്ടിയർ ആയിരുന്നു. പെയിൻ & പാലിയേറ്റീവ് വളണ്ടിയറായും പ്രവർത്തിച്ചിട്ടുണ്ട്.
2. കെ.സി ശോഭന (BJP)
ആദ്യമായാണ് കെ.സി ശോഭന തെരഞ്ഞെടുപ്പ് മത്സര രംഗത്ത് എത്തുന്നത്. സുശീലൻ ആണ് ഭർത്താവ്. സനേഷ് കുമാർ, സജിന കുമാരി എന്നിവർ മക്കളാണ്.
3. ഷീന.എ (LDF, സ്വതന്ത്രൻ)
LDF ന്റെ സ്വതന്ത്ര സ്ഥാനാർഥിയാണ് ഷീന.എ. ഭർത്താവ് രെജു.
4.സീനത്ത് കെ.വി (വികസന മുന്നണി, സ്വതന്ത്രൻ)
വികസന മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സീനത്ത് കെ.വി. മുൻപും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂൾ റിട്ട.അധ്യാപകൻ അബ്ദുൾ ജബ്ബാർ ആണ് ഭർത്താവ്. മാജിദ, അലി, ഫായിസ്, ആദിയ, സ്വഭാഹ് എന്നിവർ മക്കളാണ്.
