നൂഞ്ഞേരി :- മുസ്‌ലീംലീഗിന്റെ സിറ്റിംഗ് സീറ്റായ നൂഞ്ഞേരി 11-ാം വാർഡിൽ ഇത്തവണ മൂന്ന് സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പ് മത്സരരംഗത്തുള്ളത്. നാസിഫ പി.വിയാണ് നിലവിലെ വാർഡ് മെമ്പർ. 485 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാസിഫ വിജയിച്ചത്. 1216 വോട്ടർമാരാണ് നൂഞ്ഞേരിയിലുള്ളത്.
BJP സ്ഥാനാർഥിയായ ടി.പ്രദീപൻ, UDF സ്ഥാനാർഥിയായി മുസ്ലീംലീഗിലെ ഹിള്ർ സി.എച്ച്, സ്വതന്ത്ര സ്ഥാനാർഥിയായി അബ്ദുൾ ജബ്ബാർ തുടങ്ങിയവരാണ് ഇത്തവണ നൂഞ്ഞേരിയിൽ നിന്നും ജനവിധി തേടുന്നത്.
സ്ഥാനാർഥികളെ അറിയാം
1. ടി.പ്രദീപൻ (BJP)
ചേലേരി സെൻട്രൽ സ്വദേശിയായ പ്രദീപൻ കോളച്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്. ഭാര്യ സലീന എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ചേലേരി ഡിവിഷൻ സ്ഥാനാർഥിയാണ്. അനുദീപ്, പൂർണശ്രീ എന്നിവർ മക്കളാണ്.
2. ഹിള്ർ സി.എച്ച് (UDF, മുസ്ലീംലീഗ്)
നൂഞ്ഞേരി ശാഖ ജനറൽ സെക്രട്ടറിയാണ് ഹിള്ർ സി.എച്ച്. ദുബായ് KMCC കൊളച്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ആണ്. നൂഞ്ഞേരി സ്വദേശിയാണ്. ഭാര്യ റംലത്ത് സി.എച്ച്. റാഹിന, നബീൽ, നജ, നിലോഫർ എന്നിവർ മക്കളാണ്.
3. അബ്ദുൾ ജബ്ബാർ (സ്വതന്ത്രൻ)
നൂഞ്ഞേരി സ്വദേശിയായ അബ്ദുൾ ജബ്ബാർ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്.
