ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ മുസ്ലീംലീഗിന്റെ സിറ്റിങ് സീറ്റായ ചേലേരിയിൽ ഇത്തവണ മൂന്ന് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ ഏക SDPI സ്ഥാനാർഥി മത്സരിക്കുന്ന വാർഡാണിത്.
കൊളച്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അസ്മയാണ് നിലവിലെ വാർഡ് മെമ്പർ. 512 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അസ്മ വിജയിച്ചത്. നിലവിൽ 1235 വോട്ടർമാരാണ് ചേലേരി വാർഡിലുള്ളത്.
UDF സ്ഥാനാർഥിയായി മുസ്ലീംലീഗിലെ എ.പി നൂറുദ്ധീൻ, SDPI സ്ഥാനാർഥി ബദറുദ്ധീൻ.എം, സ്വതന്ത്ര സ്ഥാനാർഥിയായി മുസമ്മിൽ.ഒ എന്നിവരാണ് ഇത്തവണ ജനവിധി തേടുന്നത്.
സ്ഥാനാർഥികളെ അറിയാം
1. എ.പി നൂറുദ്ധീൻ
നൂഞ്ഞേരി സ്വദേശിയായ നൂറുദ്ധീൻ ആദ്യമായാണ് തെരഞ്ഞെടുപ്പ് മത്സരരംഗത്ത്. നിലവിൽ മുസ്ലീംലീഗ് ശാഖ ജനറൽ സെക്രട്ടറിയാണ്. PTH വർക്കിങ് കമ്മിറ്റി മെമ്പർ, തളിപ്പറമ്പ് മണ്ഡലം മുസ്ലീംലീഗ് കൗൺസിലർ, ദാലിൽ മഹല്ല് ജമാഅത്ത് ജോയിന്റ് സെക്രട്ടറി, നൂഞ്ചേരി സംയുക്ത മഹല്ല് വർക്കിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
2. ബദറുദ്ദീൻ.എം (SDPI)
കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഏക SDPI സ്ഥാനാർഥിയാണ് ബദറുദ്ദീൻ. കൊളച്ചേരി പഞ്ചായത്ത് SDPI പ്രസിഡണ്ടാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പ് മത്സര രംഗത്ത് വന്നിരിക്കുന്നത്.
3. മുസമ്മിൽ.ഒ (സ്വതന്ത്രൻ)
ദാലിൽ സ്വദേശിയായ മുസമ്മിൽ ചേലേരി വാർഡിലെ സ്വാതന്ത്ര സ്ഥാനാർഥിയാണ്.
