കോടിപ്പൊയിൽ :- കൊളച്ചേരി പഞ്ചായത്തിൽ കോൺഗ്രസ്സിന്റെ ഉരുക്ക് കോട്ടയാണ് കോടിപ്പൊയിൽ വാർഡ് . നിലവിൽ 1336 വോട്ടർമാരാണ് വാർഡിൽ ഉള്ളത്.
കൊളച്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യനാണ് കോടിപ്പൊയിലിലെ നിലവിലെ വാർഡ് മെമ്പർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാലസുബ്രഹ്മണ്യൻ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
മുൻപ് കോൺഗ്രസിലെ കെ.പി പ്രഭാകരനും മുസ്ലിംലീഗിലെ പുളിക്കൽ മമ്മൂട്ടിയും തമ്മിൽ കടുത്ത മത്സരം നടന്ന വാർഡാണ് ഇത്. ആ തിരഞ്ഞെടുപ്പിൽ കെ.പി പ്രഭാകരൻ 13 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. എന്നും കോൺഗ്രസ്സിനെ തുണക്കുന്ന വാർഡാണ് കോടിപോയിൽ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ള വാർഡാണ് കോടിപ്പോയിൽ.
UDF സ്ഥാനാർത്ഥിയായി കോൺഗ്രസിലെ റഹ്മത്ത് പി.വി, LDF സ്വാതന്ത്ര സ്ഥാനാർത്ഥിയായി CPIM ലെ റിജിന.പി, BJP സ്ഥാനാർത്ഥിയായി റീന.ആർ എന്നിവരും കൂടാതെ ഷഫീന എം.വി, റഹ്മത്ത് പി.പി എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇപ്രാവശ്യം കടുത്ത മത്സരം നടക്കുന്ന വാർഡുകളിൽ ഒന്നാണ് കോടിപ്പൊയിൽ. UDF സ്ഥാനാർഥിക്കെതിരെ വിമതയായി ലീഗിലെ ഷഫീന രംഗത്ത് വരികയും
തുടർന്ന് വിമത പ്രവർത്തനം നടത്തിയതിന് റബൽ സ്ഥാനാർഥി അടക്കം എഴോളം ലീഗ് പ്രവർത്തകരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെ വാർഡിലെ തിരഞ്ഞെടുപ്പ് രംഗത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
UDF സ്ഥാനാർഥിയായ റഹ്മത്ത് പി.വി ക്ക് അപര സ്ഥാനാർത്ഥിയായി റഹ്മത്ത് പി.പി യും മത്സര രംഗത്ത് വന്നതോടെ തിരഞ്ഞെടുപ്പ് വിധിയെ ആകാംഷയോടെയാണ് ജനം നോക്കി കാണുന്നത്.
LDF സ്വാതന്ത്ര സ്ഥാനാർഥിയായ റിജിനയുടെ ചിഹ്നം ടെലിവിഷനും ഷഫീന എം.വിയുടെ ചിഹ്നം മൊബൈൽ ഫോണും റഹ്മത്ത് പി.പിയുടെ ചിഹ്നം ബ്രഷും ആണ്.
സ്ഥാനാർത്ഥികളെ അറിയാം
1. റഹ്മത്ത് പി.വി (UDF, കോൺഗ്രസ്സ്)
പള്ളിപ്പറമ്പ് സ്വദേശിനിയായ റഹ്മത്ത് പി.വി കൊളച്ചേരി പഞ്ചായത്ത് കുടുംബശ്രീ ADS സെക്രട്ടറിയും CDS മെമ്പറുമാണ്. കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമാണ്. മുഹമ്മദലിയാണ് റഹ്മത്ത് പി.വിയുടെ ഭർത്താവ്. ഫാത്തിമ ഏക മകളാണ്.
2. റിജിന പി (CPIM, LDF)
കൊളച്ചേരി കുമാരൻപീടിക സ്വദേശിനിയായ റിജിന, മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി അംഗമാണ്. കുടുംബശ്രീ ADS ഭാരവാഹിയും കുടുംബശ്രീ ലോക്കോസ് ആർ പി കൂടിയാണ്. വിജ്ഞാനകേരളം പ്രോജക്റ്റിന്റെ കൊളച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി അംബാസിഡറായും പ്രവർത്തിക്കുന്നുണ്ട്. കൊളച്ചേരി എ.യു.പി സ്കൂൾ പിടിഎ പ്രസിഡണ്ട് ആണ് ഈ സ്ഥാനാർത്ഥി. ജയപ്രകാശൻ ആണ് ഭർത്താവ്. അവിഷി, ആഷ്‌വി, ആദിദേവ് എന്നിവരാണ് മക്കൾ.
3. റീന.ആർ (BJP)
കോടിപ്പൊയിലിലെ BJP സ്ഥാനാർഥി റീന.ആർ ആദ്യമായാണ് തെരഞ്ഞെടുപ്പ് മത്സരരംഗത്ത്. മഹിളാ മോർച്ച മയ്യിൽ ഏരിയാ പ്രസിഡണ്ടായി പ്രവർത്തിക്കുന്നു. ഓൾ കേരള ടൈലർസ് അസോസിയേഷൻ കണ്ണാടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. ഭർത്താവ് പരേതനായ മണിയൻ. വിമൽ കുമാറാണ് മകൻ.
4. ഷഫീന എം.വി (സ്വതന്ത്രൻ)
പള്ളിപ്പറമ്പ് കോടിപ്പൊയിൽ സ്വദേശിനിയാണ് ഷഫീന എം.വി. ഭർത്താവ് അസ്കീർ. ശിഖ ഷെറിൻ, അഫിൻ ഷാൻ, നദ ഫാത്തിമ എന്നിവർ മക്കളാണ്.
5. റഹ്മത്ത് പി.പി (സ്വതന്ത്രൻ)
UDF സ്ഥാനാർത്ഥി റഹ്മത്ത് പി.വി ക്ക് അപര സ്ഥാനാർത്ഥിയായി റഹ്മത്ത് പി.വി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
