കേരള യാത്ര;സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് പ്രചരണ റാലി സംഘടിപ്പിച്ചു

 


 മയ്യിൽ:- മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ് ലിം ജമാഅത്ത് ജനുവരി 1 മുതൽ 16 വരെ നടത്തുന്ന കേരളയാത്രയുടെ  പ്രചരണാർത്ഥം  സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ് ഞ്ച് പ്രചരണ റാലി സംഘടിപ്പിച്ചു. 

നൂഞ്ഞേരിയിൽ നിന്നും ആരംഭിച്ച റാലി ചേലേരി മുക്കിൽ സമാപിച്ചു. റാലിക്ക് സയ്യിദ് ഫാഇസ് മുഈനി, സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി, നസീർ സഅദി, ഉമർ സഖാഫി,അഹ്മദ് കുട്ടി സഅദി, മിദ്ലാജ് സഖാഫി, ഹനീഫ് ഹിശാമി, സുഹൈൽ അഹ്സനി, ളാഹിർ അമാനി, മുഹമ്മദ് അഹ്സനി നേതൃത്വം നൽകി.

Previous Post Next Post