വ്യത്യസ്ത പ്രമേയങ്ങളുമായി സര്‍ഗോത്സവം മോണോആക്ട് മത്സരം

 


കണ്ണൂർ:-മനുഷ്യ മനസ്സിലെ മൃഗീയ സ്വഭാവങ്ങള്‍, കാലങ്ങളായി സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ചൂരല്‍മല ദുരന്തം, തെരുവ് നായ ശല്യം തുടങ്ങി കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ച് സര്‍ഗോത്സവം വേദിയിലെ മോണോ ആക്ടുകള്‍ ശ്രദ്ധേയമായി. സീനിയര്‍ വിഭാഗം മോണോ ആക്ടിലാണ് വ്യത്യസ്ത വിഷയങ്ങളെ അവരിപ്പിച്ചത്.

മനുഷ്യനിലെ മൃഗീയ സ്വഭാവങ്ങള്‍ തുറന്നുകാട്ടി അവതരിപ്പിച്ച കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി വി.എസ് അഞ്ജനയ്ക്കാണ് ഒന്നാംസ്ഥാനം. കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവനന്ദ കെ ബാബു രണ്ടാം സ്ഥാനം നേടി. ചൂരല്‍മല ദുരന്തത്തെയും വള്ളത്തോളിന്റെ കൊച്ചു സീതയെയും ആസ്പദമാക്കി അവതരിപ്പിച്ച അംബേദ്കര്‍ മെമ്മോറിയല്‍ എം ആര്‍ എസ് സ്‌കൂള്‍ വിദ്യാര്‍ഥി പി ആനന്ദ് കൃഷ്ണ, അട്ടപ്പാടി എം ആര്‍ എസിലെ കെ അതിഷ്ണ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

Previous Post Next Post