കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യ ചെയ്തു


കണ്ണൂർ :- കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ.  റിമാൻഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. 

വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് മരിച്ചത്. മുൻപും ജിൽസൺ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്ന് കൗൺസിലിങ് അടക്കം നൽകിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ ജയിലിലായത്.

Previous Post Next Post