കണ്ണൂർ :- ഇറക്കുമതി ചെയ്ത മേച്ചിൽ ഓട് മുതൽ റോബട്ടിക് വാക്വം ക്ലീനർ വരെ. മൾട്ടി പർപ്പസ് ഫർണിച്ചർ മുതൽ ഇൻ്റർലോക്ക് കട്ട വരെ. വീടുപണിക്കാവശ്യമായ മികച്ച നിർമാണ വസ്തുക്കൾ ഒന്നിച്ചു കാണാൻ അവസരമൊരുക്കി വനിത വീട് പ്രദർശനം നാളെമുതൽ 22 വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ സെന്റ റും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡെൻവുഡ് ആണ് സഹപ്രായോജകർ.
പണം പാഴാക്കാതെ നല്ല വീട് എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാൻ കഴിയുന്ന അറിവുകളും കാഴ്ചകളുമാണ് സന്ദർശകരെകാത്തിരിക്കുന്നത്. ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വിദഗ്ധരായ ആർക്കിടെക്ടുമാരുടെ മാർഗനിർദേശവും ലഭിക്കും. വീടിന് ആധുനിക മുഖഛായ നൽകുന്ന ഡബ്ല്യൂപിസി-പിവി സി ബോർഡ്, ലാമിനേറ്റ്, വെനീർ എന്നിവയുടെ നീണ്ടനി രയുമായാണ് സഹപ്രായോജകരായ ഡെൻവുഡ് പ്രദർശനത്തിനെത്തുന്നത്. തടിക്ക് പകരം ഉപയോഗിക്കാവുന്ന നിർമാണവസ്തുക്കൾ ഇവിടെ പരിചയപ്പെടാം. ഇന്റീരിയറിന്റെ പകിട്ട് കൂട്ടുന്ന ലാമിനേറ്റ്സ്, വെനീർ എന്നിവയുടെ പുതിയ മോഡലുകളാണ് സ്വീക്വൻസ് ലാമിനേറ്റ്സ്, റോയൽ ടച്ച് സ്റ്റാളുകളിലെ മുഖ്യ ആകർഷണം.
വാതിലും ജനലുമൊക്കെ നിർമിക്കാൻ റെഡി ടു യൂസ് രീതിയിൽ ലഭിക്കുന്ന തടിയും പ്രദർശനത്തിലുണ്ട്. ഹിൽവുഡ്, മരക്കാരൻ ടിംബേഴ്സ് സ്റ്റാളിൽ ട്രീറ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പുവരുത്തിയ തടി കൊണ്ടുള്ള കട്ടിളയും പലകയുമൊക്കെ ലഭിക്കും. മേൽക്കൂരയുടെ ഗാംഭീര്യം കൂട്ടുന്ന ഇറക്കുമതി ചെയ്ത മേച്ചിൽ ഓടിന്റെയും ഷീറ്റിന്റെയും വ്യത്യസ്ത മോഡലുകൾ കുഡ്കീസ്, ക്യുറാടെക് സ്റ്റാളുകളിൽ കണ്ടറിയാം. ആധുനിക ഡിസൈനിലുള്ള മോഡുലാർ കിച്ചൺ ഒരുക്കാൻ വേണ്ട മുഴുവൻ സേവനങ്ങളും എലഗന്റ് ഇന്റീരിയേഴ്സ്, യൂറോ കിച്ചൺ സ്റ്റാളുകളിൽ ലഭിക്കും. സാനിറ്ററിവെയർ, ഫ്ലോറിങ് മെറ്റീരിയൽ, ലൈറ്റിങ് അക്സസറീസ്, ഫർണിച്ചർ, പെയിന്റ് ആൻഡ് പോളിഷ് എന്നിവയുടെയെല്ലാം മുൻനിര ബ്രാൻഡുകൾ പ്രദർശനത്തിലുണ്ടാകും.
സ്പോട്ട് ബുക്കിങ്ങിന് ആകർഷ കമായ വിലക്കിഴിവും ലഭിക്കും. വീടിൻ്റെ പ്ലാൻ തയാറാക്കൽ, അറ്റകുറ്റപ്പണി തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള ഉത്തരവും പ്രദർശനത്തിൽ ലഭിക്കും. ആർക്കിടെക്ട് പവലിയനിലുള്ള കൺസൽറ്റേഷൻ ഡെസ്കിലെത്തിയാൽ ഐഐഎ കണ്ണൂർ സെന്ററിലെ വിദഗ്ധരുമായി സംസാരിച്ച് സംശയനിവാരണം വരുത്താം. വീടു നിർമാണവുമായി ബന്ധപ്പെട്ട അറിവുകൾ നൽകുന്ന സെമിനാറുകളും ഒരുക്കിയിട്ടുണ്ട്.
