കണ്ണൂരിൽ ഖാദി മേള ഇന്നുമുതൽ


കണ്ണൂർ :- ഖാദി ഗ്രാമ വ്യവസായ കമ്മിഷൻ സംഘടിപ്പിക്കുന്ന സംസ്‌ഥാനതല ഖാദി പിഎം ഇജിപി പ്രദർശന വിപണനമേള ഇന്ന് ഡിസംബർ 18 വ്യാഴാഴ്ച മുതൽ  ഡിസംബർ 31 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഖാദി ഗ്രാമവ്യവസായ സ്‌ഥാപനങ്ങൾ, പിഎംഇജിപി ചെറുകിട വ്യവസായ സംരംഭകർ എന്നിവർ പങ്കെടുക്കും. 

കോട്ടൻ ഖാദി, മസ്ലിൻ ഖാദി, ഖാദി ചുരിദാറുകൾ, ഖാദി റെഡിമെയ്ഡ് ഷർട്ടുകൾ, ഖാദി പട്ടു സാരികൾ, കാന്താ സിൽക്ക്, ജംദാനി സിൽക്ക്, ബാഫ് സിൽക്ക്, എംബ്രോയ്‌ഡറി സിൽക്ക്, ജൂട്ട് സിൽക്ക്, കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവ മേളയിലെ മുഖ്യയിനങ്ങളായിരിക്കും. പുതുതായി തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെ ഇൻഫർമേഷൻ സെന്ററുകളും മേളയിൽ പ്രവർത്തിക്കും. .

Previous Post Next Post