കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗത്തിലുള്ള നിയന്ത്രണത്തിന് ഇന്ത്യ ഓസ്ട്രേലിയയെ മാതൃകയാക്കാമെന്ന് മദ്രാസ് ഹൈക്കോടതി


ചെന്നൈ :- കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം നിയന്ത്രിക്കുന്ന ഓസ്ട്രേലിയൻ മാതൃകയിലുള്ള ചട്ടക്കൂട് ഇന്ത്യയിൽ നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്റർനെറ്റിൽ അശ്ലീല ഉള്ളടക്കങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ജസ്റ്റിസ് ജി.ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ രാമകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് ഇങ്ങനെ നിർദേശിച്ചത്. 

പ്രധാന സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ 16 വയസ്സിനു താഴെയുള്ള കുട്ടികൾ അക്കൗണ്ടുകൾ തുടങ്ങുന്നത് ഔദ്യോഗികമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് ഓസ്ട്രേലിയയിൽ നിലവിൽ വന്നത്. നിയമനിർമാണം നടപ്പാക്കുന്നതുവരെ ബോധവത്കരണം ശക്തിപ്പെടുത്തണം. മാതാപിതാക്കളും കൂടുതൽ ഉത്തരവാദിത്വം പുലർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Previous Post Next Post