നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു


റിയാദ് :- സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ പാലക്കാട് പെരിങ്ങോട്ട് കുറിശ്ശി ചേലകുളങ്ങര സ്വദേശി ഷാഹുൽ ഹമീദ് (57) ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് അബഹ അമീർ ഫൈസൽ ബിൻ ഖാലിദ് കാർഡിയോളജി സെൻറർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ : സാജിദ, മക്കൾ: ഷാഹിന, ഹായിഷാം ഹമീദ്, ഹയ ഹമീദ്. അബഹ ഫോറൻസിക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി അബഹയിൽ ഖബറടക്കുമെന്ന് ജി.കെ.പി.എ നേതാക്കളായ സത്താർ ഒലിപ്പുഴ, ഡോ. അബ്ദു‌ൽ ഖാദർ എന്നിവർ അറിയിച്ചു.

Previous Post Next Post