വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- CPI(M) വെള്ളുവയൽ സെന്റർ ബ്രാഞ്ച് അംഗം മരുതിയോടൻ സുഭാഷ് - രജിത ദമ്പതികളുടെ മകൾ അതുല്യയുടേയും ശ്രീകണ്ഠപുരം മടമ്പത്തെ ശരത്തിൻ്റെയും വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി. 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല, വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.ഗണേശൻ, എ.ഗിരിധരൻ, വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ സന്തോഷ്, IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു എന്നിവർ പങ്കെടുത്തു.

Previous Post Next Post