ന്യൂഡൽഹി :- യാത്രാ പ്രതിസന്ധി രൂക്ഷമായ ഡിസംബർ 3,4,5 തീയതികളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകും. അടുത്ത 12 മാസത്തിനുള്ളിൽ ഇൻഡിഗോ വിമാനത്തിലെ യാത്രയ്ക്ക് ഈ വൗച്ചർ ഉപയോഗിക്കാം. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് നിയമാനുസൃതമുള്ള നഷ്ട പരിഹാരത്തിനു പുറമേയാണിത്.
യാത്രയ്ക്ക് തൊട്ടുമുൻപുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവർക്കും റീഫണ്ടിനു പുറമേ യാത്രാദൈർഘ്യം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും. ഇന്നലെ 1,950 സർവീസുകൾ നടത്തിയെന്നാണ് കമ്പനി അറിയിച്ചത്. സാധാരണ 2,200 ൽ ഏറെ സർവീസുകളാണ് ഇൻഡിഗോ നടത്തിയിരുന്നത്. ഡിജിസിഎ നിർദേശപ്രകാരമാണ് 10% സർവീസുകൾ വെട്ടിക്കുറച്ചത്.
