പെരുമാച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ പെരുമാച്ചേരി വാർഡ് വിഭജനത്തിന്ശേഷം കോൺഗ്രസിന് മുൻതൂക്കമുള്ള വാർഡുകളിൽ ഒന്നാണ്. നിലവിലെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോൺഗ്രസിലെ എം സജ്മയാണ് വാർഡ് മെമ്പർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 32 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സജിമ വിജയിച്ചത്. അതിനു മുമ്പ് LDF സ്ഥാനാർഥിക്കായിരുന്നു ഇവിടെ വിജയം.1299 വോട്ടർമാരാണ് നിലവിൽ പെരുമാച്ചേരിയിലുള്ളത്.
ഇത്തവണ UDFസ്ഥാനാർഥി കോൺഗ്രസിലെ സി.ഒ ശ്യാമള ടീച്ചർ, LDF സ്ഥാനാർഥി CPIM ലെ കെ.പി സജീവ്, BJP സ്ഥാനാർഥി എ.കെ സുധീർ തുടങ്ങിയവരാണ് ജനവിധി തേടുന്നത്.
സ്ഥാനാർഥികളെ അറിയാം
1. സി ഒ ശ്യാമള ടീച്ചർ
ആറാം വാർഡിൽ നിന്നും UDF സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സി.ഒ ശ്യാമള ടീച്ചർ ആദ്യമായാണ് മത്സര രംഗത്ത് ഇറങ്ങുന്നത്. കൊളച്ചേരി എ.യു.പി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായി വിരമിച്ച ശ്യാമള ടീച്ചർ കോൺഗ്രസ്സിന്റെ പെൻഷൻ സംഘടനയായ KSSPA യുടെ വനിതാ ഫോറം ബ്ലോക്ക് പ്രസിഡന്റായിരുന്നു. നിലവിൽ ജില്ലാ കൗൺസിലർ ആയി പ്രവർത്തിക്കുകയാണ്. ചേലേരി വനിതാ സഹകരണ സംഘം പ്രസിഡന്റായിരുന്നു. നിലവിൽ മഹിളാ കോൺഗ്രസിന്റെ ബ്ലോക്ക് സെക്രട്ടറി ആണ്.
റിട്ട. അദ്ധ്യാപകനും കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്റുമായ സി ശ്രീധരൻ മാസ്റ്റർ ആണ് ഭർത്താവ്. അഡ്വ. സി ഒ ഹരീഷ്, സി ഒ ശ്രീജേഷ് എന്നിവർ മക്കളാണ്.
2. കെ.പി സജീവ്
CPIM പെരുമാച്ചേരി ബ്രാഞ്ച് കമ്മിറ്റി അംഗവും കൊളച്ചേരി ലോക്കൽ കമ്മിറ്റി മുൻ മെമ്പറുമാണ്. പെരുമാച്ചേരി CRC വായനശാല പ്രസിഡന്റാണ്. മുല്ലക്കൊടി കോ ഓപ് റൂറൽ ബാങ്കിൽ നിന്നും മാനേജർ ആയി വിരമിച്ച ഇദ്ദേഹം കർഷക സംഘത്തിന്റെ മയ്യിൽ ഏരിയ കമ്മിറ്റി അംഗവും കൊളച്ചേരി വില്ലേജ് സെക്രട്ടറിയുമാണ്. മികച്ച യോഗ ട്രെയിനർ കൂടിയാണ് ഇദ്ദേഹം.
നമ്പ്രം മാപ്പിള എല്‍ പി സ്കൂൾ റിട്ടയേഡ് ഹെഡ്മിസ്ട്രസ് സ്മിതയാണ് ഭാര്യ. സുഹാസ്, സായൂജ് എന്നിവർ മകളാണ്.
3. എ.കെ സുധീർ
പെരുമാച്ചേരി എൻജോയ് മുക്ക് സ്വദേശി എ.കെ സുധീർ ആദ്യമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്നത്.കെ.പത്മിനിയുടെയും കെ.പി ചാത്തുക്കുട്ടി നായരുടെയും മകനാണ്.