കണ്ണൂർ :- ലഹരിമരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ. കക്കാട് സ്വദേശിയായ എം.നിസാം (40) ആണ് ടൗൺ എസ്ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ പിടിയിലായത്. എസ്എൻ പാർക്കിന് സമീപം പൊതുസ്‌ഥലത്ത് പുകവലിച്ചതിനാണ് ആദ്യം കേസെടുത്തത്. തുടർന്ന് ചോദ്യം ചെയ്ത ശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുകൾ പിടികൂടിയത്.
പരിശോധനയിൽ 2.01 ഗ്രാം ടാബ്ലറ്റ് രൂപത്തിലുള്ള എംഡിഎംഎയും 12.01 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയും, 950 ഗ്രാം കഞ്ചാവും, 3.330 ഗ്രാം ഹഷിഷ് ഓയിലും കണ്ടെടുത്തു. കൂടാതെ ലഹരി വസ്‌തുക്കൾ ഉപയോഗിക്കാനുള്ള കവറുകൾ, റോളിങ് പേപ്പറുകൾ, ക്രഷിങ് ബോക്സ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ മുൻപ് വലിയതോതിൽ ലഹരി വസ്‌തുക്കളുമായി അറസ്‌റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എസ്‌സിപിഒ ബിജു, സിപിഒ ജിഷാന്ത്, സിപിഒ വിനിൽ മോൻ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
