കണ്ണൂർ :- ത്രിതല പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ LDF സ്ഥാനാർത്ഥിയെ നിർണയിച്ചത് പേയ്മെന്റ് സീറ്റിലൂടെയെന്ന് ആരോപിച്ച് INL തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു. INL തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ദുൾറഹ്മാൻ പാവന്നൂർ ആണ് വാർത്താ സമ്മേളനത്തിലൂടെ നടപടി അറിയിച്ചത്.
വിജയ സാധ്യതയുള്ള മത്സരിക്കാൻ തയ്യാറായവരെ മാറ്റിനിർത്തിയാണ് സാമ്പത്തിക ഓഫർ നൽകിയാ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത് എന്നുമാണ് ആരോപണം. നിയോജക മണ്ഡലം കമ്മിറ്റിയുമായി ആലോചിക്കാതെ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചതിലും പ്രതിഷേധിച്ചാണ് കമ്മിറ്റി പിരിച്ചുവിട്ടത്.
കൊളച്ചേരി ഡിവിഷനിൽ CPIM എന്ന പാർട്ടിയെയോ, LDF മുന്നണിയെയോ അറിയിക്കാതെയാണ് INL സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഈ കാര്യങ്ങൾ പല പ്രാവശ്യം INL സംസ്ഥാന ജനറൽ സെക്രട്ടറിയെ നേരിട്ട് അറിയിച്ചിട്ടും ഉചിതമായ മറുപടി നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.ഈ ഒരു സാഹചര്യത്തിൽ വെറും നോക്കു കുത്തിയായി പ്രവർത്തിക്കാൻ സാധിക്കാത്തത് കൊണ്ടാണ് കമ്മിറ്റി പിരിച്ചു വിടുന്നതെന്നും അബ്ദുൾറഹ്മാൻ പാവന്നൂർ അറിയിച്ചു.നിലവിൽ പാർട്ടിയുടെ കർഷക വിഭാഗമായ നാഷണൽ കിസാൻ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും, INL സംസ്ഥാന കൗൺസിൽ അംഗവും, INL ന്റെ കണ്ണൂർ ജില്ലാ മുൻ വൈസ് പ്രസിഡണ്ടുമാണ് അബ്ദുൾറഹ്മാൻ പാവന്നൂർ.
