SIR ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു


കണ്ണൂർ :- സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പൂർത്തിയാക്കാൻ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഡിസംബർ 11 വരെ കാലാവധി നീട്ടി നൽകിയ സാഹചര്യത്തിൽ എസ് ഐ ആർ ഡിജിറ്റലൈസേഷൻ സുഗമമാക്കുന്നതിന് ജില്ലയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ക്യാമ്പുകൾ പ്രവർത്തിച്ചു തുടങ്ങും. ഫോമുകൾ ശേഖരിക്കുന്നത് പൂർത്തീകരിച്ച ബൂത്ത് ലെവൽ ഓഫീസർമാർക്ക് ക്യാമ്പുകളിലെത്തി ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാവുന്നതാണ്. ഡിസംബർ 11 വരെയും ക്യാമ്പുകൾ പ്രവർത്തിക്കും.

ബി.എൽ.ഒ മാരെ സഹായിക്കുന്നതിനായി ബൂത്തടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ബി.എൽ.ഒ മാർക്ക് എന്യുമറേഷൻ ഫോം ശേഖരിക്കൽ പൂർത്തീകരിക്കുന്നതിന് ആവശ്യമെങ്കിൽ വാഹനസൗകര്യം ക്യാമ്പിൽ ലഭ്യമാക്കും. എസ് ഐ ആർ മാപ്പിംഗ്, ഡിജിറ്റൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് കളക്ടറേറ്റിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം 5.30 വരെ കോൾ സെന്റർ പ്രവർത്തിക്കുന്നതാണ്. (കോൾ സെന്റർ നമ്പർ : 9495648250). കൂടാതെ രാത്രി ഏഴ് മുതൽ എട്ടുമണി വരെ ബി.എൽ.ഒ മാർക്ക് സംശയ നിവാരണത്തിനായി ഓൺലൈൻ ക്ലാസ് നടത്തും. ജില്ലയിൽ എസ് ഐ ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബി.എൽ.ഒ മാർക്ക് സഹായകരമാകുന്ന തരത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു.


Previous Post Next Post