10 കോടി ഒന്നാം സമ്മാനം ; സമ്മർ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ വിപണിയിൽ


തിരുവനന്തപുരം :- കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ വിപണിയിൽ എത്തി. 10 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പറിൻ്റെ ഒരു ടിക്കറ്റ് വില 250 രൂപയാണ്. കേരളത്തിലെ ഏത് ലോട്ടറി ഷോപ്പിൽ നിന്നും ഭാഗ്യാന്വേഷികൾക്ക് ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്. 2026 മാർച്ച് 28 ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും.

സമ്മർ ബമ്പറിൻ്റെ സമ്മാനഘടന ഇങ്ങനെ

ഒന്നാം സമ്മാനം 10 കോടി

സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ( 5 പേർക്ക്)

രണ്ടാം സമ്മാനം- 50 ലക്ഷം രൂപ

മൂന്നാം സമ്മാനം- 60 ലക്ഷം രൂപ (ഒരു ലക്ഷം രൂപ വിതം 12 പേർക്ക്)

നാലാം സമ്മാനം- 54 ലക്ഷം (ഒരു ലക്ഷം രൂപ വീതം 54 പേർക്ക്)

അഞ്ചാം സമ്മാനം- 5,000 രൂപ

ആറാം സമ്മാനം- 2,000 രൂപ

ഏഴാം സമ്മാനം- 1000 രൂപ

എട്ടാം സമ്മാനം- 500 രൂപ

മുകളിൽ പറഞ്ഞ സമ്മാനങ്ങൾ കൂടാതെ 5000, 2000, 1000, 500, 250 രൂപ വീതം സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

Previous Post Next Post