മയ്യിൽ :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്പിൽ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. കമ്പിൽ സംഘമിത്രയിൽ നടന്ന പരിപാടി സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് കണ്ടംങ്കോൽ ഉദ്ഘാടനം ചെയ്തു. സി.പ്രകാശൻ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി പി.പി ബാലകൃഷ്ണൻ, ഏരിയ പ്രസിഡന്റ് പി.ഉല്ലാസൻ എന്നിവർ പങ്കെടുത്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര, നാറാത്ത് പഞ്ചായത്ത് മെമ്പർ ടി.ലീല എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എ.പി നാരയണൻ സ്വാഗതവും വിനോദ് ഗോവിന്ദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് : എ.പി നാരയണൻ
വൈസ് പ്രസിഡന്റ് : എം.വി ബാലകൃഷ്ണൻ
സെക്രട്ടറി : സി.പ്രകാശൻ
ജോയിൻ്റ് സെക്രട്ടറി : വിനോദ് ഗോവിന്ദ്
ട്രഷറർ : വി.നാരായണൻ
