കണ്ണാടിപ്പറമ്പ് :- തൃശൂരിൽ നടന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിൽ ഉറുദു ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടി കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് തൗസീബ്.
പത്താം തരം വിദ്യാർത്ഥിയായ തൗസീബ് ഹബീബ് അഹമദിന്റെയും സൈറ ബീഗത്തിന്റെയും മകനാണ്. തൗസീബിന് അധ്യാപകരും സഹപാഠികളും അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാർത്ഥിയുടെ വിജയം സ്കൂളിലെ സാഹിത്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
