കൊളച്ചേരി: - പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന സാമ്പത്തിക വർഷമായ 2026- 27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ ഗ്രാമസഭ ഫെബ്രുവരി രണ്ടിന് തിങ്കളാഴ്ച 2 30ന് കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടക്കും
ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഗ്രാമസഭയിൽ പങ്കെടുക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ ഗ്രാമസഭ ഉദ്ഘാടനം ചെയ്യുംതിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരിപ്പറമ്പിലുള്ള ബഡ്സ് സ്കൂളിൽ നടക്കുന്ന ഭിന്നശേഷി ഗ്രാമസഭയിൽ പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ളവർ പങ്കെടുക്കും
