വയോധികനെ കബളിപ്പിച്ച് സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍


തളിപ്പറമ്പ് :- വയോധികനെ കബളിപ്പിച്ച് സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. വളപട്ടണം സ്വദേശിയും കോഴിക്കോട് മാങ്കാവ് താമസക്കാരനുമായ താഹ (50) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 11ന് കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ വച്ചാണ് തളിപ്പറമ്പ് എസ്ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. പയ്യാവൂര്‍ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ കാടങ്കോട്ട് വീട്ടില്‍ നാരായണനെ (74) കബളിപ്പിച്ചാണ് അരപ്പവൻ വരുന്ന സ്വർണ മോതിരം പ്രതി കവർന്നത്.

കഴിഞ്ഞ ജനുവരി ഏഴിന് തളിപ്പറമ്പ് ന്യൂസ് കോര്‍ണറിന് സമീപത്ത് വച്ചാണ് സംഭവം. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി ബാബുമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എഎസ്ഐ ഷിജോ അഗസ്റ്റിന്‍, പോലീസ് ഉദ്യോഗസ്ഥരായ ബിജേഷ്, സുജേഷ്, ജെയ്‌മോന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.


Previous Post Next Post