കണ്ണൂർ:-തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ടിൻ്റ് ശ്രീജ മഠത്തിലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ പി സി സി മെമ്പർ മുൻ മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന പേരിൽ നിന്ന് മഹാത്മ ഗാന്ധിയുടെ പേര് പോലും വെട്ടിമാറ്റിക്കൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഭേദഗതി വരുത്തിയിട്ടുള്ളത് പദ്ധതി വിഹിതം വെട്ടിക്കുറച്ചു. കാർഷിക സീസണുകളിൽ പ്രവൃത്തി ഒഴിവാക്കപ്പെടുന്നത് ആ സമയങ്ങളിൽ പല കുടുംബങ്ങളുടെയും വരുമാനം ഇല്ലാതാക്കുന്നു. ഡിജിറ്റൽ ഹാജർ സംവിധാനവും വേതനവിതരണവും ഒക്കെ പാവപ്പെട്ട തൊഴിലാളികൾക്ക് അവസരം നിഷേധിക്കപ്പെടും. ഇങ്ങനെ നിരവധി ജനദ്രോഹ നയങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കെ പി സി സി മെമ്പര്‍ അമൃത രാമകൃഷ്ണൻ , മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ്, ജില്ലാ ജനറൽ സെക്രട്ടറി ഉഷ അരവിന്ദ് , ജില്ലാ വൈസ് പ്രസിഡൻ്റ് ധനലക്ഷ്മി പി വി , ജില്ല ജനറൽ സെക്രട്ടറി പുഷ്പ തറമ്മൽ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ചഞ്ചലാക്ഷി എം.വി , ചിറക്കൽ ബ്ലോക്ക് പ്രസിഡൻ്റ് ഉഷാകുമാരി കെ തുടങ്ങിയവർ സംസാരിച്ചു.
