ഹജ്ജ് ; ഇത്തവണ കേരളത്തിൽ നിന്ന് 13,134 പേർക്ക് അവസരം


കരിപ്പൂർ :- സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് തീർഥാടനത്തിന് 33 പേർക്കുകൂടി അവസരം ലഭിച്ചതോടെ, കേരളത്തിൽ നിന്ന് ഇത്തവണ അവസരം ലഭിച്ചവരുടെ എണ്ണം 13,134 ആയി. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നാണ് കേരളത്തിൽ നിന്ന് അവസരം ലഭിച്ചവരുടെ ഹജ് യാത്ര. കാത്തിരിപ്പുപട്ടികയിലെ ക്രമനമ്പർ 5307 മുതൽ 5340 വരെയുള്ള അപേക്ഷകർക്കാണ് പുതുതായി അവസരം ലഭിച്ചത്. 

Previous Post Next Post