മയ്യിൽ :- ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ 35-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത തമിഴ് - മലയാളം എഴുത്തുകാരൻ ജയമോഹൻ്റെ 'മാടൻമോക്ഷം' നോവൽ ചർച്ച ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 3. 30 ന് മയ്യിൽ വ്യാപാര ഭവനിൽ നടക്കും. പ്രശസ്ത നോവലിസ്റ്റ് അശോകൻ പുസ്തകാവതരണം നടത്തും. എം.കെ നാരായണൻ അദ്ധ്യക്ഷത വഹിക്കും.
നോവലിനെ അവലംബമാക്കി _ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം മാർച്ച് 21 ന് മയ്യിലിൽ വെച്ച് അരങ്ങേറും.
