കാരയാപ്പ് ശ്രീ കണ്ണോന്നൻ ചെറുകര തോട്ടുങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 20, 21 തീയതികളിൽ


ചേലേരി :- കാരയാപ്പ് ശ്രീ കണ്ണോന്നൻ ചെറുകര തോട്ടുങ്കര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 20, 21 തീയതികളിൽ നടക്കും. 

ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം. വൈകുന്നേരം ദീപാരാധന, 6.30 ന് തോട്ടുങ്കര ഭഗവതിയുടെ തിടങ്ങൽ, 7 മണിക്ക് ഭജന 8 മണിക്ക് തിരുവാതിരക്കളി, 8.30 ന് ധർമ്മ ദൈവത്തിന്റെ വെള്ളാട്ടം. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. പ്രസാദ സദ്യയും ഉണ്ടായിരിക്കും. രാത്രി 9.30 മുതൽ ഗുളികൻ വെള്ളാട്ടം, ധർമ്മദൈവം വെള്ളാട്ടം, തോട്ടുങ്കര ഭഗവതിയുടെ തോറ്റം. 

ഫെബ്രുവരി 21 ശനിയാഴ്ച പുലർച്ചെ 2.30 ന് ധർമ്മദൈവം പുറപ്പാട്, 3.30 ന് ഗുളികൻ പുറപ്പാട്, 5.30 ന് തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്.

Previous Post Next Post