മയ്യിൽ ഗ്രാമപഞ്ചായത്ത് കോഴിവിതരണം ചെയ്തു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മയ്യിൽ മൃഗാശുപത്രിയുടെ സഹകരണത്തോടെ മുട്ടക്കോഴിവിതരണവും, കുഞ്ഞിക്കൈകളിൽ കുഞ്ഞുകോഴിയും വിതരണവും നടന്നു.

മയ്യിൽ മൃഗാശുപത്രയിൽ നടന്ന പരിപാടിയിൽ മുട്ടക്കോഴി വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ നിർവഹിച്ചു. വാർഡ് മെമ്പർ അജയൻ, മുൻ വാർഡ് മെമ്പർ മനോഹരൻ എന്നിവർ ആശംസകളർപ്പിച്ചു. വെറ്റിനറി സർജൻ ഡോക്ടർ ആസിഫ് അഷറഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ 260 ഗുണഭോക്താക്കൾക്ക് 50 രൂപ നിരക്കിൽ 5 കോഴി കുഞ്ഞുങ്ങൾ വീതമാണ് നൽകിയത്.

തുടർന്ന് കൊറളായി എൽ.പി സ്കൂളിൽ നടന്ന കുഞ്ഞിക്കൈകൾ കുഞ്ഞിക്കോഴി പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയെയും കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനത്തെകുറിച്ചും വെറ്റിനറി സർജൻ ഡോക്ടർ ആസിഫ് അഷറഫ് നിർദ്ദേശം നൽകി. മെമ്പർ ജിനേഷ് ചാപ്പാടി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.





Previous Post Next Post