നണിയൂർ കൈപ്രത്ത് ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഫെബ്രുവരി 21, 22 തീയതികളിൽ


കൊളച്ചേരി :- നണിയൂർ കൈപ്രത്ത് ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും.

ഫെബ്രുവരി 21 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വയനാട്ടുകുലവൻ വെള്ളാട്ടം, 7 മണിക്ക് നണിയൂർ ഇളനീർ പടിയിൽ നിന്ന് കാഴ്ചവരവ്, 7.30 ന് ഗുളികൻ ദൈവം വെള്ളാട്ടം, 9 മണിക്ക് കുടിവീരൻ തോറ്റം,10 മണിക്ക് പൊട്ടൻ തെയ്യം കെട്ടിപ്പാട്ട്, 10 മണിക്ക് എള്ളെടുത്ത് ഭഗവതി കലശം. രാത്രി അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

 ഫെബ്രുവരി 22 ഞായറാഴ്ച 12 മണിക്ക് കുടിവീരൻ തെയ്യം പുറപ്പാട്, 4 മണിക്ക് വയനാട്ടുകുലവൻ തെയ്യം പുറപ്പാട്, പൊട്ടൻ തെയ്യം പുറപ്പാട്, 4.30 ന് ഗുളികൻ തെയ്യം പുറപ്പാട്, 6 മണിക്ക് എള്ളെടുത്ത് ഭഗവതി തെയ്യം പുറപ്പാട് എന്നിവ നടക്കും.

Previous Post Next Post