ടാബ്കോ ലിമിറ്റഡ് ചാമ്പ്യൻമാർ


മയ്യിൽ:- 
പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിൽ നടത്തി വന്ന 30 ഓവർ വൈറ്റ് ബാൾ ക്രിക്കറ്റ് ലീഗിൽ വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിനെ 123 റൺസിന് പരാജയപ്പെടുത്തി ടാബ്കോ ലിമിറ്റഡ് പാവനൂർമൊട്ട ചാമ്പ്യൻമാരായി.ടാബ്കോയുടെ നൗഫൽ കണ്ടക്കൈ മാൻ ഓഫ് ദി മാച്ചായും, വ്യാപാരി വ്യവസായി സമിതിയുടെ ഷൈജു കമ്പിൽ മാൻ ഓഫ് ദി ടൂർണ്ണമെന്റായും, ലിഗേഷ് ബെസ്റ്റ് വിക്കറ്റ് കീപ്പറായും തെരെഞ്ഞെടുക്കപ്പെട്ടു. 

സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്  വിജയി കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എം.വി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.ടാബ്കോ ചെയർമാൻ ഉത്തമൻ വേലിക്കാത്ത് വിശിഷ്ടാതിഥിയായി. പ്രമോദ് സി., ശരത്. പി.വി, ഗണേഷ് ബാബു മയ്യിൽ,അശ്രഫ് നണിയൂർ എന്നിവർ സംസാരിച്ചു.കൺവീനർ ബാബു പണ്ണേരി സ്വാഗതവും രാജു പപ്പാസ് നന്ദിയും പറഞ്ഞു.

Previous Post Next Post