കമ്പിൽ:-കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന പ്രസ്ഥാനത്തിൻ്റെ ലോഗോ എന്നത് നസ്റുദ്ധീൻ സാഹിബിൻ്റ നിറഞ്ഞ ചിരിയുള്ള മുഖമാണ് എന്നത് കേരളത്തിൻ്റെ പൊതു മണ്ഡലം അംഗീകരിച്ചതാണ്.ഇത്രയധികം അണികൾ നെഞ്ചിലേറ്റിയ ഒരു നേതാവിനെ മറ്റൊരു സാമുഹിക- സാംസ്ക്കാരിക സംഘടനകൾക്കും ഇതുവരെ അവകാശപ്പെടാനായിട്ടില്ല..അസംഘടിതരായിരുന്നഒരു ജനവിഭാഗത്തെ തൻ്റെ നേതൃപാടവം കൊണ്ട് ഏകോപന സമിതി എന്ന മഹാ പ്രസ്ഥാനത്തിന്ൻ്റെ പിന്നിൽ ഒരു മാലയിൽ കോർത്ത മുത്ത്മണികളെ പോലെ അണിനിരത്തി ജാതി-മത വർഗ-വർണ ,രാഷ്ട്രീയ വിത്യാസമില്ലാതെ അവരെ ഒറ്റക്കെട്ടായി നയിച്ച് അവർക്ക് കൃത്യമായ ദിശാബോധം നൽകി അഭിമാനത്തോടെ കച്ചവടം ചെയ്യാൻ പഠിപ്പിച്ചനസ്റുദ്ധീൻ എന്ന കച്ചവടക്കാരുടെ നേതാവിന് മുന്നിൽ വ്യാപാര കേരളം ഇന്നും അനുസ്മരിക്കുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ 30 വർഷത്തോളം മുന്നിൽ നിന്ന് നയിച്ചുകൊണ്ട് ഇന്നത്തെ പ്രതാപത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ടി നസറുദ്ദീൻ സാഹിബിന്റെ ഓർമ്മ ദിനത്തിൽ ഏകോപനസമിതി കമ്പിൽ യൂണിറ്റ് അനുസ്മരണ ദിനമായി ആചരിച്ചു. കമ്പിൽ വ്യാപാര ഭവനിൽ വച്ച് നടന്ന ചടങ്ങിന് യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം മുസ്തഫ കുഞ്ഞിക്കണ്ടി, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ട്രഷറർ മുഹമ്മദ് കുഞ്ഞി തങ്ങൾ, കമ്മിറ്റി അംഗം വിജയൻ, തുടങ്ങിയവർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
ജില്ലാ കമ്മിറ്റി രണ്ടുദിവസം വിരാജ് പെട്ടയിൽ നടത്തിയ പഠന ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് കുഞ്ഞി പി വി, തസ്ലീം സിപി, ഹംസ പി എം, ഷറഫുദ്ദീൻ, സിദ്ദീഖ് എ പി, എന്നിവരെ അനുമോദിക്കുകയും പഠന ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
