പാലക്കാട് :- കിണറിൽ നിന്നോ കുഴൽക്കിണറിൽ നിന്നോ ജലമെടുത്ത് ടാങ്കറുകളിൽ വിതരണം ചെയ്യാൻ റജിസ്ട്രേഷനും എൻഒസിയും നിർബന്ധമാക്കി. നിയമം ലംഘിച്ചാൽ 5 ലക്ഷം രൂപയാണ് പിഴ. ശുദ്ധജല ഗുണനിലവാരം ഉറപ്പാക്കാനും ജല ചൂഷണം തടയാനുമാണു ജലവിഭവവകുപ്പിന്റെ കർശന നടപടി. ടാങ്കറിൽ ശുദ്ധജലവിതരണത്തിനു വ്യവസ്ഥകളില്ലാത്തതിനാൽ തദ്ദേശ സ്ഥാപന അനുമതിയുടെ മറവിൽ ജലചൂഷണം നടക്കുന്നതായും പലപ്പോഴും മലിനജലം വിതരണം ചെയ്യുന്നതായുമാണ് റിപ്പോർട്ടുകൾ. വകുപ്പിന്റെ ഉത്തരവനുസരിച്ച് ടാങ്കറിൽ ജലവിതരണത്തിനു ഭൂഗർഭജല വകുപ്പ് ജില്ലാ ഓഫിസിൻ്റെ എൻഒസി ലഭിക്കാൻ 10,000 രൂപയാണു ഫീസ്.
കിണറിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കരാർ രേഖ, സ്‌ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച്, തദ്ദേശ സ്‌ഥാപന അനുമതി, ഗുണനിലവാരം തെളിയിക്കുന്ന അക്രഡിറ്റഡ് ലാബിന്റെ റിപ്പോർട്ട് എന്നിവ വിതരണ ഏജൻസി നൽകണം. നിശ്ചിത അളവ് ജലമെടുക്കാൻ സ്രോതസ്സിനു ശേഷിയുണ്ടെന്നു ഹൈഡ്രോളജിസ്‌റ്റ് ഉറപ്പുവരുത്തണം. ഒരു സ്രോതസ്സിൽ നിന്നു ദിവസം 10,000 ലീറ്റർ ജലമെടുക്കാം. കൂടുതൽ വേണമെങ്കിൽ ജില്ലാ നിരീക്ഷണ സമിതിയുടെ അനുമതി നിർബന്ധമാണ്. ഈ പതിനായിരം ലീറ്ററിൽ 1000 ലീറ്ററിന് ഫീസായി ഭൂഗർഭജലനിരപ്പ് സുരക്ഷിതമായ ബ്ലോക്കിൽ 10 രൂപ, ഗുരുതരമായ സ്‌ഥലത്ത് 20, അതീവ ഗുരുതരമായ ബ്ലോക്കിൽ 30 രൂപ എന്നിങ്ങനെ അടയ്ക്കണം. ജലത്തിന്റെ അളവ് അറിയാൻ ഏജൻ സികൾ കിണറുകളിൽ ഡിജിറ്റൽ ഫ്ലോ മീറ്റർ സ്ഥാപിക്കണം.
അനുവദിച്ചതിൽ കൂടുതൽ ജലം എടുത്താൽ 2 ലക്ഷം രൂപ, ഡിജിറ്റൽ ഫ്ലോ മീറ്റർ ഇല്ലെങ്കിൽ 2 ലക്ഷം, സ്രോതസ്സുകളിൽ ജലസംരക്ഷണം നട ത്തിയില്ലെങ്കിൽ 2 ലക്ഷം, റീചാർജിങ് പരിപാല നത്തിൽ വീഴ്ചയുണ്ടായാൽ ഒരു ലക്ഷം, മലിന ജല വിതരണം തെളിഞ്ഞാൽ 2 ലക്ഷം, അളവു റജിസ്റ്റർ സൂക്ഷിച്ചില്ലെങ്കിൽ 50,000 രൂപ എന്നി ങ്ങനെയാണ് മറ്റു പിഴകൾ. റജിസ്റ്റർ നിശ്ചിത സമയങ്ങളിൽ വകുപ്പിൻ്റെ പരിശോധനയ്ക്ക് നൽകണം.
