പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'കുല്ക്കുത്തം' ഫെബ്രുവരി 6, 7 തീയതികളിൽ നടക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും 2.30 ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ അധ്യക്ഷത വഹിക്കും. വൈകുന്നേരം 3 മണിക്ക് രവി ഏഴും നയിക്കുന്ന കളിയും ചിരിയും, 6 മണിക്ക് എം.വി നാരായണൻ മാസ്റ്റർ നയിക്കുന്ന പാട്ടരങ്ങ് എന്നിവ അരങ്ങേറും. വൈകുന്നേരം 7 മണിക്ക് ചെസ്സ് പരിശീലനം, മാജിക് ഷോ എന്നിവയ്ക്ക് മുനീർ മാണിയൂർ നേതൃത്വം നൽകും. രാത്രി 9 മണിക്ക് വാനനിരീക്ഷണം 9.30 ന് ക്യാമ്പ് ഫയർ എന്നിവ നടക്കും.
ക്യാമ്പിന്റെ രണ്ടാംദിനമായ ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 6.30 ന് മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തിൽ പ്രഭാത സവാരി. 7 മണിക്ക് സൂംബ. 10 മണിക്ക് രാധേഷ് മാസ്റ്റർ നയിക്കുന്ന ടോക്ക് ടൈം വിത്ത്, ഉച്ചയ്ക്ക് 12 മണിക്ക് ഉപ്പേരിക്കൊട്ട, ഒറിഗാമി പരിശീലനത്തിന് ഹെഡ്‌മിസ്ട്രസ് കാഞ്ചന കെ.വി നേതൃത്വം നൽകും. വൈകുന്നേരം സമാപനത്തിൽ പിടിഎ പ്രസിഡണ്ട് കെ.പി മുഹമ്മദ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
