കണ്ണൂർ:- സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 830 രൂപ കുറഞ്ഞ് 13,890 രൂപയിലെത്തി. പവൻ വില 6,640 രൂപ താഴ്ന്ന‌് 1,11,120 രൂപയുമായി.കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ തുടർച്ചയായ ഇടിവിലാണ് സ്വർണം. ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും രേഖപ്പെടുത്തയ ശേഷമാണ് സ്വർണത്തിന്റെ്റെ തിരിച്ചിറക്കം. അഞ്ച് ദിവസത്തിനിടെ പവൻ വിലയിലുണ്ടായത് 20,040 രൂപയുടെ കുറവാണ്.
ചെറുകാരറ്റ് സ്വർണത്തിൻ്റെ വിലയും ആനുപാതികമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്ന് 18 കാരറ്റിന് 680 രൂപ കുറഞ്ഞ് ഗ്രാമിന് 11,415 രൂപയായി. 14 കാരറ്റിന് 525 രൂപ താഴ്ന്ന് 8,890 രൂപയും ഒമ്പത് കാരറ്റിന് 340 രൂപ കുറഞ്ഞ് 5,730 രൂപയുമായി.വെള്ളി വിലയും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് ഒറ്റയടിക്ക് 50 രൂപ കുറഞ്ഞ് 300 രൂപയിലെത്തി.
