കെ.പി ദാമോദരൻ മാസ്റ്ററുടെ 9-ാം ചരമവാർഷികദിനം ആചരിച്ചു


കുറ്റ്യാട്ടൂർ :- മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കുറ്റ്യാട്ടൂരിലെ കെ.പി ദാമോദരൻ മാസ്റ്ററുടെ 9-ാം ചരമവാർഷികദിനം ആചരിച്ചു. വാർഡ് പ്രസിഡണ്ട് കെ.കെ കുഞ്ഞി നാരായണൻ്റെ അധ്യക്ഷതയിൽ കെ.പി ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, എൻ.കെ മുസ്തഫ, എ.കെ ബാലകൃഷ്ണൻ, സത്താർ കലന്തൻ, ടി.വി അശോകൻ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post