മയ്യിൽ :- BJP മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നടന്ന പരിപാടി BJP കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് വിനോദ് കുമാർ കെ.കെ ഉദ്ഘാടനം ചെയ്തു. മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിപ്പിൽ മത്സരിച്ച മയ്യിൽ മണ്ഡലത്തിലെ മുഴുവൻ BJP സ്ഥാനാർത്ഥികളെയും ആദരിച്ചു. കൊളച്ചേരി പഞ്ചായത്ത് ചേലേരി സെൻട്രൽ വാർഡിൽ നിന്നും ചരിത്ര ഭൂരിപക്ഷത്തിൽ താമര ചിഹ്നത്തിൽ രണ്ടാം വട്ടവും വിജയിച്ച ഗീത വി.വിയെ വേദിയിൽ വെച്ച് പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു. ആനുകാലിക രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ: വി.പി ശ്രീ പത്മനാഭനും ,സംഘാടനം എന്ന വിഷയത്തിൽ വാഗ്മിയും പ്രഭാഷകനുമായ അഡ്വ: എ വി കേശവനും ക്ലാസ്സുകൾ നയിച്ചു. കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറിയും മയ്യിൽ മണ്ഡലം പ്രഭാരിയുമായ അരുൺ തോമസ് പ്രവർത്തകരുമായുള്ള സൗഹൃദ സല്ലാപം നടത്തി. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് നിർവ്വഹിച്ചു.
കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിയും നിയോജക മണ്ഡലം ഇൻചാർജ്ജും ആയ എ പി ഗംഗാധരൻ, സംസ്ഥാന സമിതി അംഗം ബേബി സുനാഗർ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി സി മോഹനൻ, കെ.കെ നാരായണൻ , രവിന്ദ്രൻ കടമ്പേരി, പ്രേമരാജൻ ചേലേരി, ശോഭന എം.വി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത്, ദീപു കെ.സി കടമ്പേരി മണ്ഡലം വൈസ് പ്രസിഡൻ്റ് ഇ.കെ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മയ്യിൽ മണ്ഡലത്തിലെ വിവിധ മോർച്ചകളുടെ നേതാക്കന്മാരും പഞ്ചായത്ത് ഏരിയ പ്രസിഡൻ്റുമാർ ഉൾപ്പെടെ നൂറിലേറെ പ്രവർത്തകർ ശിൽപശാലയിൽ പങ്കെടുത്തു.



