ചാല :- എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 വാർഷിക പദ്ധതി ചർച്ച ചെയ്യുന്നതിനായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിജുവിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ കെ.വി ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ആസൂത്രണത്തെ കുറിച്ചു വിശദീകരിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ബിന്ദു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിസ് പടന്നോട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ പത്മജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സുനീഷ് , മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ റസീന കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഒ.സി ബിന്ദു, മുസ്തഫ കൊടിപ്പൊയിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി പ്രസീത സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ.ശ്രീരാജ് നന്ദിയും പറഞ്ഞു.
