ഹെൽത്ത് കാർഡ് ക്യാമ്പ് ഫെബ്രുവരി 11 ന്


കുറ്റ്യാട്ടൂർ :- ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് എംപികെ ഫുഡ്‌സും ടിംസ് ഡയഗണസ്റ്റിക് ലാബും എയ് കെയറും സംയുക്തമായി നടത്തുന്ന ഹെൽത്ത് കാർഡ് ക്യാമ്പ് ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കും. കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും.

ബേക്കറി, ഹോട്ടൽ, സൂപ്പർ മാർക്കറ്റ്, ഫിഷ് സ്റ്റാൾ, ചിക്കൻ സ്റ്റാൾ തുടങ്ങി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് പുതുക്കുന്നതിനും പുതുതായി കാർഡ് എടുക്കുന്നതിനും ക്യാമ്പിൽ അവസരം ഉണ്ടാകും.

Previous Post Next Post