കൊളച്ചേരി :- CISF ൽ നിയമനം ലഭിച്ച DYFI കൊളച്ചേരി സെൻട്രൽ യൂണിറ്റ് പ്രവർത്തകരായ സങ്കീർത്ത്, ശ്രീരാഗ് എന്നിവർക്ക് DYFI കൊളച്ചേരി സെൻട്രൽ യൂണിറ്റ് അനുമോദനം നൽകി.
DYFI മയ്യിൽ ബ്ലോക്ക് ട്രഷറർ ജംഷീർ ടി.സി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രേഖ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അക്ഷയ്, CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഭിജിത്ത് സ്വാഗതം പറഞ്ഞു.
