കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തി നശിച്ച നിലയിൽ
Kolachery Varthakal-
കരിവെളളൂർ :- കരിവെളളൂർ കുണിയനിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തി നശിച്ച നിലയിൽ. നിർമ്മാണ തൊഴിലാളിയായ ചൂരിക്കാടൻ രവിയുടെ സ്കൂട്ടർ ആണ് വെള്ളിയാഴ്ച രാത്രി അജ്ഞാതർ അഗ്നിക്കിരയാക്കിയത്. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.