മട്ടന്നൂർ :- മട്ടന്നൂർ പുലിയങ്ങോടിൽ വൈദ്യുതതൂണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പി.എസ്.സി കോച്ചിങ് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവ് മരണപ്പെട്ടു. മട്ടന്നൂർ അമ്പലം റോഡിലെ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ.സച്ചിനാ (27)ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
അയ്യല്ലൂരിൽ PSC പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങവെ യായിരുന്നു അപകടം. വയറിനും മറ്റും ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ജനാർദ്ദനൻ - സുധീഷ്ണ ദമ്പതികളുടെ മകനാണ്. സഹോദരി : ആര്യ.
