കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സംഘടിപ്പിക്കുന്ന 'ഒത്തുചേരാം ഒന്നിച്ചിരിക്കാം' കുട്ടികളുടെ സഹവാസ ക്യാമ്പ് പാവന്നൂർ മൊട്ടയിലെ മയ്യിൽ ഐ ടി എം കോളേജിൽ തുടങ്ങി.കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷനായി.
വൈസ് പ്രസിഡൻ്റ് എം വി സുശീല സ്വാഗതം പറഞ്ഞു. പി വി കോമള, എ പ്രഭാകരൻ മാസ്റ്റർ, എം സി ശശീന്ദ്രർ മാസ്റ്റർ, പി വി ലക്ഷ്മണൻ മാസ്റ്റർ, ഇ കെ ഷീബ എന്നിവർ സംസാരിച്ചു.രണ്ട് ദിവസം നീളുന്ന ക്യാമ്പിൽ ശാസ്ത്രം, സാഹിത്യം, സയൻസ്, കളികൾ, അഭിനയം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും.



