കണ്ണൂർ :- കുറ്റിക്കകം ഉറുമ്പച്ചൻ കോട്ടത്തിന് സമീപം പാറക്കെട്ടിൽ ചാക്ക് സൂക്ഷിക്കുന്ന ഗോഡൗണിൽ വൻ തീപിടുത്തം. വിജയന്റെ ഉടമസ്ഥതയിലുള്ള 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഗോഡൗണിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. തീപ്പിടുത്തത്തിൽ ഗോഡൗൺ പൂർണമായും കത്തിനശിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. തൊട്ടടുത്തുള്ള സോഫ നിർമ്മാണ കമ്പനിക്കും ഭാഗികമായ നാശനഷ്ടം ഉണ്ടായി. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഏകദേശം ഒരു മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
